തേങ്ങ നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നതാണ്. അറിയാം തേങ്ങയുടെ ഗുണങ്ങൾ.
തേങ്ങയിൽ കൊഴുപ്പ് താരതമ്യേന ഉയർന്നതാണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ ഡി, ഇ, എ, കെ എന്നിവ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.
നാളികേരത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് രോഗശമന ശേഷിയുണ്ട്. ഇതിൽ പൂരിത കൊഴുപ്പുകളാണ് അടങ്ങിയിട്ടുള്ളത്. വെളിച്ചെണ്ണയിൽ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല അതേ സമയം ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വയറിന്റെ ഭാഗങ്ങളിൽ അടിഞ്ഞു കൂടാൻ സാധ്യതയുള്ള കൊഴുപ്പുകളെ ഊർജ്ജമായി മാറ്റിയെടുക്കുന്നു.
രുചി മാത്രമല്ല ശരീരത്തിന് ആവശ്യമുള്ള എല്ലാ ഇലക്ട്രോലൈറ്റുകളും നാളികേരത്തിൽ നിന്ന് ലഭിക്കുന്നു. മറ്റേത് തരം ഡ്രിങ്കുകളുമായി താരതമ്യം ചെയ്താലും തേങ്ങാവെള്ളം നൽകുന്നത്ര ഇലക്ട്രോലൈറ്റുകൾ മറ്റൊന്നും നൽകില്ല.
ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിർത്താൻ പ്രകൃതിദത്ത വെളിച്ചെണ്ണയേക്കാൾ നല്ലൊരു പരിഹാരമില്ല. ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലുണ്ടാകുന്ന പ്രായമാകൽ പ്രക്രിയയെ പതുക്കെയാക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വെളിച്ചെണ്ണ പാചക എണ്ണയായി ഉപയോഗിക്കാം. അതു പോലെതന്നെ തേങ്ങാവെള്ളം കുടിക്കുന്നതും തേങ്ങ വെറുതെ കഴിക്കുന്നതും എല്ലാം ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക