ബോളിവുഡ് താരം അജയ് ദേവ്ഗണിന് സിനിമ ചിത്രീകരണത്തിനിടെ കണ്ണിന് പരിക്കേറ്റു. ‘സിങ്കം എഗെയ്ൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കഴിഞ്ഞയാഴ്ചയാണ് മുംബൈയിൽ വെച്ച് താരത്തിന് കണ്ണിന് പരിക്കേറ്റത്.
മുംബൈയിലെ വൈൽ പാർലെയിലെ ഗോൾഡൻ ടുബാക്കോ ഫാക്ടറിയിൽ വെച്ച് നടന്ന ചിത്രത്തിലെ പ്രധാന ആക്ഷൻ സീക്വൻസ് ചിത്രീകരണത്തിനിടെ കഴിഞ്ഞ നവംബർ 30നാണ് താരത്തിന് കണ്ണിന് പരിക്കേറ്റത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രോഹിത് ഷെട്ടിയും അജയ് ദേവ്ഗണും തമ്മിലുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റിന്റെ പഞ്ച് തെറ്റി താരത്തിന്റെ കണ്ണിൽ കൊള്ളുകയായിരുന്നു. ഡോക്ടർമാർ സംഭവസ്ഥലത്ത് എത്തി താരത്തെ പരിശോധിക്കുകയും വലിയ പ്രശ്നമല്ലാത്ത പരിക്കായതിനാൽ സംഘട്ടനരംഗം താരം അന്ന് തന്നെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു.
രോഹിത് ഷെട്ടിയും അജയ്ദേവ്ഗണും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, അക്ഷയ് കുമാർ, രൺബീർ സിംഗ്, അർജുൻ കപൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക