നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ‘ഹായ് നാണ്ണാ’. ഇപ്പോഴിതാ ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്.
വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ കാന്താണ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിച്ച് ഗാനം ആലപിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്.
ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിര്‍വഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക