നവംബര്‍ മാസത്തെ വാഹന വില്‍പ്പന 18 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍സ് ഡീലേഴ്സ് അസോസിയേഷന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. 28.54 വാഹനങ്ങളുടെ വില്‍പ്പനയാണ് പോയ മാസം നടന്നത്. 28.54 വാഹനങ്ങളുടെ വില്‍പ്പനയാണ് നവംബറില്‍ നടന്നത്.
2020 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 25.69 വാഹനങ്ങളുടെ റെക്കോഡാണ് മറികടന്നത്. മലിനീകരണ നിയന്ത്രണത്തിനുള്ള, ബിഎസ്-4 മാനദണ്ഡങ്ങളില്‍ നിന്ന് ബിഎസ്-6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തിന് മുന്നോടിയായാണ് റെക്കോഡ് വില്‍പ്പന നടന്നിട്ടുള്ളത്. നവംബറില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ശക്തമായ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
ഇരുചക്രവാഹനങ്ങളും പാസഞ്ചര്‍ വാഹനങ്ങളും (പിവി) എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് നവംബറില്‍ രേഖപ്പെടുത്തിയത്. യഥാക്രമം 22.47 ലക്ഷം യൂണിറ്റുകളുടെയും 3.6 ലക്ഷം യൂണിറ്റുകളുടെയും വില്‍പ്പന ഈ വിഭാഗങ്ങളില്‍ നടന്നു. ടൂ വീലറുകളുടെ വില്‍പ്പന 21 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചപ്പോള്‍ പിവികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 99,890 യൂണിറ്റുകള്‍ വിറ്റഴിച്ച ത്രീവീലര്‍ വാഹന വിഭാഗം 23 ശതമാനം വളര്‍ച്ച നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക