വളരെ എളുപ്പത്തിൽ രുചികരമായി ഒരു ചായക്കടി തയ്യാറാക്കിയാലോ. ചായ തിളയ്ക്കുന്ന അത്രയും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.
ഇതിനായി ആദ്യം തന്നെ കുറച്ച് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് ചേർത്തു കൊടുക്കാം. പിന്നീട് അല്പം റവ എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കണം. ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തുകൊടുത്ത് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കണം.
ഇത് നമ്മൾ നേരത്തെ എടുത്തു വച്ചിരിക്കുന്ന ഗോതമ്പുപൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കാം. ഇനി ഈ കൂട്ടിലേക്ക് കുറേശ്ശെയായി പാൽ ഒഴിച്ചുകൊടുത്ത് ദോശമാവിന്റെ പരുവത്തിൽ ആക്കിയെടുക്കാം.
ഇതിലേക്ക് അല്പം ഏലക്കാപ്പൊടിയും അല്പം സോഡാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കണം. ഒരു സ്പൂൺ ഉപയോഗിച്ച് കുറേശ്ശെയായി എടുത്ത് തിളച്ച എണ്ണയിൽ വറുത്തു കോരാം. രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന തുമായ കിടിലൻ സ്നാക്ക് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക