വ്യത്യസ്തങ്ങളായ നിരവധി ഗെറ്റപ്പുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറ്.
ഇപ്പോഴിതാ ലോങ്ങ് ഗൗണിൽ വളരെ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഡീപ്പ് വി നെക്കുള്ള സ്ലീവ്ലെസ് ലോങ്ങ് ഗൗൺ ആണ് താരം ഇക്കുറി തെരഞ്ഞെടുത്തത്.
കമ്മൽ മാത്രം ആക്സസറിയായി ചൂസ് ചെയ്ത താരത്തിന്റെ ഹൈ സ്ലിറ്റ് വസ്ത്രമാണ് ആളുകളെ ചൊടിപ്പിച്ചത്. ബൺ ഹെയർ സ്റ്റൈൽ ആണ് താരം ഗ്ലാമർ ലുക്കിനൊപ്പം ചൂസ് ചെയ്തത്. താരത്തിന്റെ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്.
‘എന്തിനാണ് ഇങ്ങനത്തെ വസ്ത്രം ധരിക്കുന്നത്’, ‘കീറാത്ത ഒരു ഡ്രസ്സ് പോലും ഇവൾക്കില്ലേ’ എന്നെല്ലാം വിമർശകർ ചോദിച്ചപ്പോൾ ‘വസ്ത്രം ധരിക്കുന്നതെല്ലാം ഓരോരുത്തരുടെയും ഇഷ്ടമാണ്’ എന്നും ‘എന്തിനാണ് സാനിയയെ ട്രോളുന്നത്’ എന്നൊക്കെയാണ് താരത്തെ അനുകൂലിക്കുന്നവർ കമന്റ് ചെയ്യുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക