മുംബൈ: 2000 രൂപാ നോട്ടുകളിൽ 97.26 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. ഇനി എത്താനുള്ളത് 9,760 കോടി രൂപയുടെ നോട്ടുകളാണ്.
ഒക്ടോബർ മാസം വരെ 97 ശതമാനം നോട്ടുകൾ തിരിച്ചെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ 0.26 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നോട്ടുകൾ തിരിച്ചെത്തിക്കാൻ ആർബിഐയുടെ വിവിധ ശാഖകളിൽ ഇപ്പോഴും ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. 2023 മെയ് 19-നാണ് 2000 രൂപ നോട്ടുകളുടെ വിനിമയം നിർത്തലാക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക