സീ ഫുഡില്‍ മിക്കവരുടെയും ഇഷ്ടവിഭവമാണ് ചെമ്മീന്‍. പല രീതിയില്‍ ചെമ്മീനെ രുചികരമായി പാചകം ചെയ്ത് കഴിക്കാം. രുചി കൊണ്ട് മാത്രമല്ല ചെമ്മീന്‍ ആരോഗ്യത്തിനും വളരെ നല്ലതാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന് ചെമ്മീന്‍ വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ചെമ്മീന്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് ചെമ്മീന്‍. ഇതില്‍ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. അതിനാല്‍ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സിങ്ക് ചെമ്മീനില്‍ അടങ്ങിയിട്ടുണ്ട്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ അറിയപ്പെടുന്ന സെലിനിയം ചെമ്മീനില്‍ അടങ്ങിയിരിക്കുന്നു. ചെമ്മീനില്‍ കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് നല്ലതാണ്. ഇതിലെ ഫാറ്റി ആസിഡുകള്‍ അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക