തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂറിനുള്ളിൽ കോഴിക്കോട് എത്താൻ കഴിയുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഡിസംബർ 14 മുതൽ പുതിയ സർവീസിന് തുടക്കമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉണ്ടായിരിക്കുക.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 6:45നാണ് വിമാനം പുറപ്പെടുക. ഇത് 7:45-ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ചുള്ള സർവീസ് കോഴിക്കോട് നിന്ന് രാത്രി 8:00 മണിക്ക് പുറപ്പെട്ട് 9:05-ന് തിരുവനന്തപുരത്ത് എത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക