നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. എന്നാൽ വെളുത്തുള്ളിക്കും ചില പാർശ്വഫലങ്ങൾ ഉണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ഫ്രക്ടൻസ് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവും.
വെളുത്തുള്ളി അമിതമായി ഉപയോഗിക്കുന്നവരിൽ അസിഡിറ്റി, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വെളുത്തുള്ളി അമിതമായി കഴിക്കുന്നത് രക്തസ്രാവം, വയറിളക്കം, കരൾ തകരാറുകൾ, ഛർദ്ദി, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വെളുത്തുള്ളിയുടെ അമിത ഉപയോഗം കരളിനെ ബാധിച്ചേക്കാം.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പദാർത്ഥമാണ് അലിസിൻ. വെളുത്തുള്ളി കഴിക്കുമ്പോൾ ഇത് മെറ്റബോളീസികരിക്കപ്പടുകയും രക്തത്തിൽ കലരുകയും ചെയ്യും. ഇത് വായ്നാറ്റത്തിന് കാരണമാവും.
വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ചർമ്മത്തെ അസ്വസ്ഥമാക്കുന്നതിന് കാരണമാവും. ചിലർക്കെങ്കിലും വെളുത്തുള്ളിയുടെ ഉപയോഗം അലർജി ഉണ്ടാക്കിയേക്കാം.
ക്യാൻസർ, എച്ച്ഐവി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ വെളുത്തുള്ളിയുടെ ഉപയോഗം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള മരുന്നുകളോട് റിയാക്റ്റ് ചെയ്യാൻ വെളുത്തുള്ളിക്കാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക