നവാഗത സംവിധായകന് ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആട്ട’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ട്, സെറിന്‍ ശിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന് ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും ഉള്‍പ്പെടുന്ന ഒരു മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. 2024ല്‍ ചിത്രം ജനുവരി 5ന് പുറത്തിറങ്ങും.
ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോക്ടര്‍ അജിത് ജോയ് നിര്‍മ്മിച്ച ‘ആട്ടം’ ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. നിരവധി സങ്കീര്‍ണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം സസ്പെന്സുകള് ഒന്നൊന്നായി അനാവരണം ചെയ്യുന്നു.
2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായവും ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടനചിത്രവും ആയിരുന്നു ‘ആട്ടം. കേരള രാജ്യാന്തര മേളയിലും (ഐഎഫ്എഫ്കെ) ചിത്രം പ്രദര്‍ശിപ്പിക്കും. രണ്ട് ജെ.സി. ഡാനിയല്‍ അവാര്‍ഡും ‘ആട്ടം’ നേടിയിട്ടുണ്ട്.
അനുരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസില്‍ സി.ജെയും, പ്രൊഡക്ഷന്‍ ശബ്ദമിശ്രണം ജിക്കു എം. ജോഷിയും, കളര്‍ ഗ്രേഡിംഗ് ശ്രീക് വാരിയറും നിര്‍വ്വഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക