ന്യൂഡൽഹി: 2047 ഓടെ രാജ്യത്ത് 4,500 വന്ദേ ഭാരത് ട്രെയിന് സർവീസുകൾ ലക്ഷ്യമിടുന്നതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
‘ഇന്ന് 23 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഓടുന്നത്. 2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം’ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ.
രാജ്യത്തങ്ങോളമിങ്ങോളം ഏറ്റവും എളുപ്പത്തിലും സുഖകരമായും എത്തിച്ചേരാനുള്ള സൗകര്യമാണ് വന്ദേ ഭാരത് ട്രെയിനുകൾ നല്കുന്നത്.
രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകൾ സമയലാഭമാണ് യാത്രക്കാർക്ക് നല്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക