ഫുജൈ: കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍. ഫുജൈറ-കരിപ്പൂര്‍ സര്‍വീസ് ഈ മാസം 18 മുതല്‍ ആരംഭിക്കും. തിരുവനന്തപുരം സര്‍വീസ് ജനുവരി 10ന് തുടങ്ങും. മസ്കത്ത് വഴി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണുള്ളത്. 18-ന് രാവിലെ 10.25നും രാത്രി 8.15നും ഫുജൈറയില്‍ നിന്ന് സര്‍വീസുണ്ടാകും.
രാവിലെ പുറപ്പെടുന്ന വിമാനത്തിന് 15.25 മണിക്കൂര്‍ മസ്കത്തില് താമസമുണ്ട്. ഏത് സര്‍വീസ് ഉപയോഗിച്ചാലും 19നു പുലര്‍ച്ചെ 3.20ന് കരിപ്പൂര്‍ എത്തും. രാവിലെ 4.05ന് പുറപ്പെട്ട് 9.55ന് ഫുജൈറയില്‍ മടങ്ങിയെത്തും. 18-ന് കരിപ്പൂരിലേക്ക് 888 ദിര്‍ഹവും 20നു ഫുജൈറയിലേക്ക് 561 ദിര്‍ഹവുമാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക