കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് വന്‍ ലഹരിവേട്ട. ചാത്തമംഗലം വെള്ളിലശേരിയില് 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍നിന്നും വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരി മരുന്ന്.
ഇയാളുടെ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. എന്‍ഐടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്ന് ഇയാള്‍ ലഹരി മരുന്ന് വില്‍ക്കാറുണ്ടെന്നും എക്സൈസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക