അല്ലു അര്‍ജുന്റെ ചിത്രം പുഷ്പ 2-ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായിട്ടാണ് റിപ്പോർട്ട്. ഔദ്യോഗികമായ അറിയിപ്പൊന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ നെറ്റ്ഫ്ലിക്സ് ടീമോ നല്‍കിയിട്ടില്ല.
പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്ജുന്, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക