ശൈത്യകാലം നിരവധി രോഗങ്ങളുടെ കൂടെ കാലമാണ്. കാലാവസ്ഥയിലെ വ്യതിയാനം മൂലം ജലദോഷം, അലര്‍ജി മുതലായ രോഗങ്ങള്‍ അധികമാകുന്ന സമയമാണ് ശൈത്യകാലം. അതുകൊണ്ട് തന്നെ രോഗം വരാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഈ സമയത്ത് പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ശൈത്യകാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി നട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. ഈ സമയത്ത് രോഗങ്ങള്‍ വരാതിരിയ്ക്കാന്‍ ഏറെ പ്രധാനമാണ് ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയെന്നത് നട്സിലെ സിങ്ക്, സെലേനിയം പോലുള്ള ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.
തണുപ്പ് സമയത്ത് വിശപ്പേറുന്നത് സാധാരണയാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണ വസ്തുക്കള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നലുണ്ടാക്കുന്നു. നട്സ് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് കലോറിയെ പെട്ടെന്ന് ഊര്‍ജമാക്കി മാറ്റുന്നു. ഇതിനാല്‍ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നില്ല.
മഞ്ഞുകാലത്ത് നമ്മുടെ മുടിയ്ക്കും ചര്‍മത്തിനുമെല്ലാം പ്രശ്നം നേരിടുന്നത് സാധാരണയാണ്. വരണ്ടുപോകുന്നു. വൈറ്റമിന്‍ ഇ ബദാം, വാള്‍നട്സ് എന്നിവയിലെല്ലാം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്കാന് സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഇ എന്നത്. ഇതിനാല്‍ തന്നെ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ചര്‍മത്തിന് ഇറുക്കം നല്‍കുകയും ചെയ്യുന്നു. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ് നട്സ്. ഇതിലെ പോഷകങ്ങള്‍ ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്.
ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കുന്നവയാണ് ഇവ. മഞ്ഞുകാലത്ത് മടി കൂടാതെ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നവ. കാല്‍സ്യവും വൈറ്റമിന്‍ ഡിയുമെല്ലാം എല്ലുസംബന്ധമായ വേദനകളും വാതസംബന്ധമായ പ്രശ്നങ്ങളുമെല്ലാം അകറ്റാന്‍ സഹായിക്കുന്നു. പൊതുവേ ഇത്തരം പ്രശ്നങ്ങള്‍ അധികമാകുന്ന കാലമാണ് തണുപ്പുള്ള മഴക്കാലവും മഞ്ഞുകാലവുമെല്ലാം. ഇതുപോലെ അലര്‍ജി പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കാനും നട്സിന് സാധിയ്ക്കുമെന്നത് ഇതിനെ നല്ലൊരു വിന്റര്‍ ഫുഡാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക