ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങളെ ജനപ്രിയരാക്കിയവരാണ് ടൊയോട്ട. അർബൻ ക്രൂയിസർ ഹൈറൈഡർ, ഹൈക്രോസ് എന്നീ മോഡലുകളിലൂടെ വിപ്ലവം തീർത്ത ജാപ്പനീസ് ബ്രാൻഡ് ഇലക്ട്രിക്കിനേക്കാൾ കൂടുതൽ ഊന്നലാണ് ഇത്തരം വാഹനങ്ങൾക്ക് കൊടുക്കുന്നത്.
സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ വിപണിയിലെത്തിക്കാനാവും എന്നതാണ് ഇതിനു പിന്നിലുള്ള രഹസ്യം. അത്തരത്തിലുള്ള ടൊയോട്ടയുടെ ഒരു വാഹനമാണ് കാമ്രി. ഇപ്പോഴിതാ കാമ്രിക്ക് ഓഫർകളുമായെത്തിയിരിക്കുകയാണ് കമ്പനി. ഈ മാസം അവസാനം വരെയാണ് ഇളവുകളുടെ കാലവാധി
കാമ്രിയുടെ സെൽഫ് ചാർജിങ് ഇലക്ട്രിക് ഹൈബ്രിഡിന്റെ എംസി, എംസി പിഡബ്ല്യു മോഡലുകൾക്ക് 2.60 ലക്ഷം രൂപ വരെ ഇളവുകളാണ് ടൊയോട്ട നൽകുന്നത്.
ക്യാഷ് ഡിസ്കൗണ്ടായി 80000 രൂപ, ടൊയോട്ട ഫിനാൻസിൽ നിന്ന് കാർ ലോൺ എടുക്കുകയാണെങ്കിൽ ടിഎഫ്എസ് ബെനിഫിറ്റായി നൽകുന്ന 1.60 ലക്ഷം രൂപ, കോർപ്പറേറ്റ് ബോണസായി നൽകുന്ന 20000 രൂപയും ചേർന്നാണ് 2.60 ലക്ഷം രൂപ ഡിസ്കൗണ്ട് നൽകുന്നത്.
കാമ്രിയുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയത് കഴിഞ്ഞ വർഷം ആദ്യമാണ്. 2.5 ലീറ്റർ പെട്രോൾ എൻജിനും 245 V വൈദ്യുത മോട്ടറുമാണ് വാഹനത്തിൽ.
പെട്രോൾ എൻജിന് 178 പിഎസ് കരുത്തും 221 എംഎം ടോർക്കും പെർമനെന്റ് മാഗ്നെറ്റ് സിഗ്രണൈസ് മോട്ടറിന് 120 പിഎസ് കരുത്തും 202 എൻഎം ടോർക്കുമുണ്ട്. ഇലക്ട്രിക് മോട്ടറും പെട്രോൾ എൻജിനും ചേർന്ന് വാഹനത്തിന് 218 എച്ച്പി കരുത്തു പകരും.
ഇ–സിവിടി ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന് സ്പോർട്, ഇക്കോ, നോർമൽ ഡ്രൈവ് മോഡുകളുണ്ട്. ഡ്രൈവിങ്ങിൽ സ്വയം ചാർജാകുന്ന നിക്കൽ മെറ്റൽ ഹൈഡ്രേഡ് ബാറ്ററിയാണ് കാറിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക