മനോഹരമായ കാഴ്ചകള്‍ കണ്ടുള്ള ബസ് യാത്രകള്‍ എന്നും പ്രത്യേകത നിറഞ്ഞതാണ്. പോകുന്ന വഴിയുള്ള ചുറ്റുമുള്ള കാഴ്ചകള്‍ ബസ് യാത്രയില്‍ നമുക്ക് ആസ്വദിക്കാന്‍ കഴിയും. ചാലക്കുടി – മലക്കപ്പാറ ബസ് യാത്ര ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു യാത്രയാണ്. കാടിന് ഉള്ളില്‍ കൂടിയുള്ള ഈ യാത്രയില്‍ കാട്ടരുവികളും, വെള്ളച്ചാട്ടങ്ങളും ഒക്കെ കാണാന്‍ കഴിയുന്നതാണ്.
തൃശൂരിലെ വെളിയന്നൂരില്‍ നിന്നുള്ള ബസ് യാത്ര അതിസുന്ദരമാണ്. പച്ചപ്പ് നിറഞ്ഞ താഴ്വരകളും, വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ട് കൊണ്ടുള്ള യാത്രയാണ് ഇത്. കേരളത്തിലെ കായല്‍ കരകളില്‍ കൂടിയുള്ള ഒരു യാത്രയാണ് എറണാകുളം പള്ളിമുക്ക് മേനക റൂട്ടിലെ ബസ് യാത്ര
തേക്കടിയില്‍ നിന്ന് മൂന്നാറിലേക്ക് ഉള്ള ബസ് യാത്രയും പകരം വെക്കാനില്ലാത്ത ഒന്നാണ്. ഈ യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്ക് വന്യമൃഗങ്ങളെയും കാണാന്‍ സാധിക്കും. ആലപ്പുഴ – ചങ്ങനാശേരി ബസ് യാത്രയാണ് കേരളത്തില്‍ അതിമനോഹരമായ മറ്റൊരു ബസ് യാത്ര. നെല്‍പ്പാടങ്ങളും കായലുകളും കടന്ന് പോകുന്ന ഒരു ചെറിയ യാത്രയാണ് ഇത്.
എടുത്തുപറയേണ്ട മറ്റൊരു യാത്രയാണ് താമരശ്ശേരി ചുരം കയറിയുള്ള യാത്ര. താമരശ്ശേരി ചുരം കയറിയുള്ള കോഴിക്കോട് – വയനാട് യാത്രയാണ് കേരളത്തില്‍ പോകാന്‍ പറ്റിയ അതിമനോഹരമായ മറ്റൊരു ബസ് യാത്ര. പച്ചപ്പും കാടും മലകളും കണ്ട് കൊണ്ടൊരു യാത്ര അതാണ് കോട്ടയം വാഗമണ്‍ ബസ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത.
മൂന്നാറില്‍ നിന്ന് മറയൂരിലേക്ക് ഉള്ള ബസ് യാത്രയും നിങ്ങള്‍ക്ക് വളരെ നല്ലൊരു അനുഭവം തന്നെ നല്‍കും. ആകെ 39.5 കിലോമീറ്ററുകളാണ് ഈ യാത്രയ്ക്ക് ദൈര്‍ഘ്യം. പത്തനംതിട്ട – ഗവി ബസ് യാത്രയില്‍ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അത്ഭുതങ്ങള്‍ തന്നെയാണ്. കാടും മലകളും കാട്ടുമൃഗങ്ങളെയും ഈ യാത്രയില്‍ നിങ്ങള്‍ക്ക് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക