കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് മിക്കവരും. വെറും വയറ്റില്‍ ചില ഇലകള്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. പേരയിലകള്‍ നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇത് കൊളസ്ട്രോള്‍ ഓക്സിഡേഷന് തടയുകയും ചെയ്യും.
ആയുര്‍വേദ ചികിത്സയില്‍ ധാരാളം ഉപയോഗിക്കുന്ന ഒന്നാണ് തുളസി. തുളസി കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കറിവേപ്പിലയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് ബൈലിന്റെ ഉത്പാദനത്തിന് സഹായിക്കുകയും അത് വഴി കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും.
മുരിങ്ങയില പോഷകസമ്പൂര്ണ്ണമാണ്. ഇവ ആന്റിഓക്സിഡന്റുകളുടെയും നല്ല ഉറവിടമാണ്. ഇത് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. വേപ്പിലയില്‍ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ ആഗിരണം കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
മാതളയിലകള് പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കൂടാതെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും. ഒലീവ് ഇലകളില്‍ ഒലിയൂറോപീന് അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക