കോളേജ് അധ്യാപക നിയമനത്തിന് പുതിയ ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളേജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ് പരീക്ഷയും സ്ലെറ്റ്(SLET) പരീക്ഷയും പാസാകുന്നതാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുക എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയ 2018ലെ നടപടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. കോളേജ് അധ്യാപകരാവണം എന്നുണ്ടെങ്കിൽ ഇനിമുതൽ യുജിസി അംഗീകാരമുള്ള സെറ്റപ്പ പരീക്ഷയും എസ്എൽ ഇടി പരീക്ഷയും പാസാകണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഈ ഉത്തരവ് പ്രകാരം കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക