ചില സ്ഥലങ്ങളില്‍ മേഘങ്ങള്‍ നമ്മുടെ തൊട്ടരികില്‍ ഉള്ളതായി അനുഭവപ്പെടാറുണ്ട്. ചില മലനിരകളില്‍ നിന്ന കാണുമ്പോള്‍ ആകാശത്തെ മേഘങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നതായി കാണാം. അത്തരത്തിലുള്ള സ്ഥലങ്ങള്‍ പരിചയപ്പെടാം. ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന കൊടൈക്കനാലില്‍ മേഘങ്ങളെ അടുത്ത് കാണാന്‍ സാധിക്കും. തണുപ്പുള്ള കാലാവസ്ഥ, സുന്ദരമായ തടാകങ്ങള്‍, പച്ചവിരിച്ച മലനിരകള്‍ ഒക്കെയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. പച്ചവിരിച്ച മലനിരകളാലും തേയിലത്തോട്ടങ്ങളാലും നിറഞ്ഞ മൂന്നാറിലും നിങ്ങള്‍ക്ക് ചിലപ്പോഴെങ്കിലും മേഘങ്ങളെ അടുത്ത് കാണാന്‍ കഴിയും.
നില്ഗിരിയുടെ രാജ്ഞി എന്നറിയപ്പെടുന്ന സ്ഥലമാണ് ഊട്ടി. ഇവിടത്തെ ചില ഹൈക്കിങ് പോയിന്റുകളില്‍ നിങ്ങള്‍ക്ക് മേഘം കൈയെത്തും ദൂരത്ത് കാണാമെന്ന് തോന്നും. ഹിമാലയന്‍ താഴ്വരകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഡാര്‍ജിലിങ്. തേയിലത്തോട്ടങ്ങള്‍, കാഞ്ചന്‍ജംഗാ മലയുടെ മനോഹരമായ കാഴ്ചകള്‍, ടോയ് ട്രെയിന്‍ യാത്രകള്‍ എന്നിവയൊക്കെ നിങ്ങളുടെ ഹൃദയം കീഴടക്കും.
സഹ്യാദ്രി മലനിരകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മഹാബലേശ്വര്‍. വെള്ളച്ചാട്ടങ്ങള്‍, സ്ട്രോബെറി ഫാമുകള്‍, അതിമനോഹരമായ സൂര്യാസ്തമയങ്ങള്‍ ഒക്കെ നിങ്ങള്‍ക്ക് ഇവിടെ കാണാം. അതുപോലെ മലനിരകളില്‍ നിന്നുള്ള കാഴ്ചയിലൂടെ മേഘങ്ങള്‍ നിങ്ങളുടെ അടുത്ത് നില്ക്കുന്നതായി കാണാം.
കുമാവോണ്‍ കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന നൈനിറ്റാള്‍ അതിമനോഹാരിയായ ഹില്‍ സ്റ്റേഷനാണ്. ഇവിടെയും നിങ്ങള്ക്ക്മേഘങ്ങളെ അടുത്ത് കണ്ട അനുഭൂതി ലഭിക്കും. ഹില്‍സ്റ്റേഷനുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന സ്ഥലമാണ് മസൂറി. യാത്രക്കാരുടെ പ്രിയപ്പെട്ട ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് ഇവിടം. ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ് എന്ന് അറിയപ്പെടുന്ന സ്ഥലമാണ് കൂര്‍ഗ്. കാട് മേടും വെള്ളച്ചാട്ടങ്ങളും കാപ്പി തോട്ടങ്ങളും ഒക്കെ നിറഞ്ഞതാണ് ഇവിടം. തമിഴ്നാട്ടിലാണ് യാത്രക്കാരുടെ പ്രിയയിടമായ യേര്‍കാട് സ്ഥിതി ചെയ്യുന്നത്. ഇവിടെയും ഹൈക്കിങ് പോയിന്റുകളില്‍ നിങ്ങള്‍ക്ക് മേഘങ്ങളെ കൈയെത്തും ദൂരത്ത് കാണാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക