പത്തനംതിട്ട: അഞ്ചു ദിവസം നീണ്ട കനത്ത തിരക്കിനൊടുവിൽ ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്പം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തി തുടങ്ങി.
തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ബസ് സർവീസുകൾ നിലയ്ക്കലിലേക്കും പമ്പയിലേക്കും അവിടെ നിന്നും തിരിച്ചും ഏർപ്പാടാക്കിയിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക