കൊല്ലം: കൊല്ലത്ത് വയോധികയ്ക്ക് മരുമകളുടെ ക്രൂരമർദനം. തേവലക്കര നടുവിലക്കരയിൽ 80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ ക്രൂരമർദനമേറ്റത്. മരുമകൾ മഞ്ചു മോൾ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമ്മയെ മരുമകൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
മക്കളുടെ മുന്നിൽ വെച്ചാണ് മർദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മർദിക്കാൻ മഞ്ചു പറയുന്നതായും വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം മഞ്ചുമോളുടെ മർദനത്തിൽ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.
ഹയർ സെക്കൻഡറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക