ആകാസ എയർലൈൻസ് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. സർവീസുകൾ ആരംഭിക്കുന്നതിന് രാജ്യങ്ങളുടെ അനുമതി ലഭിക്കുക എന്ന കടമ്പ മാത്രമാണ് ഇനി ബാക്കിയുള്ളത്.
നാലു മാസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാകും എന്നും ഖത്തറിൽ ദോഹയിലും സൗദിയിൽ ജിദ്ദയിലും റിയാദിലും സർവീസുകൾ ആരംഭിക്കുന്നതിനായി അനുമതി തേടിയതായി ആകാസ എയർലൈൻസ് സി ഇഒ വിനയ് ദുബെ അറിയിച്ചു.
എയർലൈൻസിന്റെ സർവീസ് മധ്യപൂർവേഷ്യയിലും തെക്കു -കിഴക്കൻ ഏഷ്യയിലും ആകെ വ്യാപിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കുന്നതായും ദുബെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക