നടൻ വിജയകാന്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പാർട്ടി ഡി എം ഡി കെ ക്ക് പുതിയ നേതൃത്വം. നിലവിൽ പാർട്ടിയുടെ ട്രഷററും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത വിജയകാന്ത് പുതിയ ജനറൽ സെക്രട്ടറിയായി നിയമിതയായി. പ്രസിഡന്റ് സ്ഥാനത്ത് വിജയകാന്ത് തന്നെ തുടരും.
വിജയകാന്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഇന്ന് നടന്ന ജനറൽ കൗൺസിൽ, എക്സിക്യൂട്ടീവ് യോഗങ്ങൾക്ക് ശേഷം പുതിയ നേതൃത്വം ഉണ്ടായത്. വിജയകാന്തിന് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു വർഷങ്ങളായി പാർട്ടിയിൽ കൃത്യമായി ഇടപെടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന താരത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
2005 സെപ്റ്റംബർ 14നാണ് വിജയകാന്തിന്റെ നേതൃത്വത്തിൽ ഡിഎംഡികെ എന്ന പാർട്ടി രൂപീകൃതമായത്. അന്നുമുതൽ ഇന്നുവരെയും ജനറൽ സെക്രട്ടറിയും പാർട്ടിയുടെ പ്രസിഡണ്ടും വിജയകാന്ത് തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക