ഫ്ലിപ് കാർട്ടിൽ നിന്ന് ഐഫോൺ വാങ്ങിയ യുവാവിന് ലഭിച്ചത് പിയേഴ്സ് സോപ്പ്. വ്ലോഗറായ വിദുർ സിരോഹി എന്നയാൾക്കാണ് ഇങ്ങനെ പറ്റിയത്. bhookajaat എന്ന ഇന്‍സ്റ്റാഗ്രം പേജിലൂടെ ഇത് സംബന്ധിച്ച കുറിപ്പും വീഡിയോയും യുവാവ് പങ്കുവെക്കുകയും ചെയ്തു.
ഫ്ലിപ്കാര്‍ട്ട് ഇന്ത്യയില്‍ നിന്ന് 2023 നവംബർ 16-ന് ആയിരുന്നു യുവാവ് ഐ ഫോണ്‍ 15 ഓർഡർ ചെയ്തത്. ഡെലിവറി തീയതികൾക്കൊടുവിൽ നവംബർ 26-ന് ഫ്ലിപ്കാര്ട്ടില് നിന്ന് ഡെലിവറി എത്തി. അതേസമയം ഡെലിവറി പാക്കറ്റ് തുറന്നു നോക്കിയപ്പോൾ സോപ്പ് ആണ് ലഭിച്ചത്.
യുവാവ് പങ്കുവെച്ച വീഡിയോയിലും ഇത് കാണാനാകും. ഇത്രയും വിലയുള്ള ഫോണുകള്‍ ഓർഡര്‍ ചെയ്യുമ്പോള്‍ പോലും ഫ്ലിപ്കാര്‍ട്ട് തികച്ചും അശ്രദ്ധമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
വീഡിയോയും കുറിപ്പും ഇന്‍സ്റ്റാഗ്രാമില്‍ ഏറെ ശ്രദ്ധ നേടി. അതേസമയം നിരവധി പേര് യുവാവിന്റെ ഇ വീഡിയോക്ക് താഴെ ഫ്ലിപ്കാര്ട്ടില് നിന്നുമുണ്ടായ സമാന അനുഭവം പങ്കുവച്ചു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക