ആലപ്പുഴ ജില്ലയിലെ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും കണ്ടുപിടിത്തങ്ങൾ, പുതിയ അറിവുകൾ, പുതു പ്രവർത്തനരീതികൾ തുടങ്ങിയ നൂതന ആശയങ്ങൾ നടപ്പിലാക്കിയ കർഷകരെയാണ് ക്ഷീരവകസന വകുപ്പ് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ആദരിക്കുന്നത്.
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി കാർഷിക മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെ കണ്ടുപിടുത്തങ്ങൾ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ‘നാട്ടിലെ ശാസ്ത്രം’.
ഈ പദ്ധതി പ്രകാരമാണ് കർഷകരെ ആദരിക്കുന്നത്. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാനാകും. ഡിസംബർ 20 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക