സംസ്ഥാനത്ത് വനിതാ പോലീസ് കൗൺസിലർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുകളാണ് ഉള്ളത്. ജനുവരി മുതല്‍ മൂന്നുമാസത്തേയ്ക്കാണ് നിയമനം.
എം എസ് ബ്ള്യു, പിജി സൈക്കോളജി, കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി എന്നിവയില്‍ പി ജി ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 20നും 50 നും ഇടയിലാണ് പ്രായപരിധി. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22ന് മുന്‍പ് അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണം.
സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471 2338100. ഇ-മെയിൽ:
പ്രതികരിക്കാൻ ഇവിടെ എഴുതുക