പ്രശാന്ത് നീലിന്റെ തിരക്കഥയിൽ ഹോംബാലെ ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രമായ ബഗീരയുടെ ടീസർ പുറത്തിറക്കി. നായകനാകുന്ന ശ്രീമുരളിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്.
ഡോ. സൂരി സംവിധാനം ചെയ്ത ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും, എസ്എസ്ഇ ഫെയിം രുക്മിണി വസന്തും ഉൾപ്പെടുന്ന ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
അജ്നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമ്മിച്ചത്. പാൻ-ഇന്ത്യൻ ചിത്രമായ ബഗീര 2024ൽ ഹോംബലെ ഫിലിംസ് തീയറ്ററുകളിൽ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക