ഇന്ന് മിക്കവാറും അനുവഭിക്കുന്ന ഒന്നാണ് വിഷാദ രോഗം. വിഷാദരോഗം, ഒരു വ്യക്തിയുടെ ചിന്തകളെ, വികാരങ്ങളെ, പെരുമാറ്റത്തെ, മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ, ജോലിയിലുള്ള മികവിനെ ബാധിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങളോട് കൂടിയ, ചില ഗുരുതരമായ കേസുകളില്‍ ആത്മഹത്യയിലേക്ക് പോലും നയിച്ചേക്കാവുന്ന ഒരു സാധാരണ മാനസിക തകരാറാണ്. വിഷാദം രോഗം മറികടക്കാൻ പല വഴികളുണ്ട്. അതിലൊന്നാണ് വ്യായാമം.
വിഷാദ രോഗത്തിന് വ്യായാമം ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമല്ല തലച്ചോറിന്റെ മാറ്റത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫ്രണ്‍ഡിയേഴ്സ് ഓഫ് സൈക്യാട്രി എന്ന ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിഷാദ രോഗത്തിനടിമപ്പെട്ട കുറച്ചാളുകളിലാണ് പഠനം നടത്തിയത്. വിഷാദരോഗികളായ 41 ആളുകളെ മൂന്ന് ആഴ്ച്ചത്തെ വ്യായാമങ്ങള്‍ക്ക് വിധേയരാക്കി. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് സാധാരണ ആളുകളേക്കാള്‍ കുറവായിരിക്കും.
വിഷാദരോഗികള്‍ പലപ്പോഴും മടികാണിക്കുകയും ശാരീരികമായി നിഷ്ക്രിയരായിരിക്കുകയും ചെയ്യും. വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സാധാരണ ആളുകളെ പോലെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരില്‍ വിഷാദം കുറയുന്നതായും പഠനം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക