സ്കിൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ചില ഹെല്‍ത്തിയായ പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഗ്രീൻ ടീ, നമുക്കറിയാം ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ്. പ്രത്യേകിച്ച് ചര്‍മ്മത്തെ ഇത് വലിയ രീതിയില്‍ സ്വാധീനിക്കുന്നതാണ്. ചെറുനാരങ്ങ പിന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഭംഗിക്കും അവശ്യം വേണ്ട വൈറ്റമിൻ-സിയുടെ മികച്ച സ്രോതസാണ്. ഗ്രീൻ ടീയും ചെറുനാരങ്ങയും കൂടിയാകുമ്പോള്‍ ചര്‍മ്മത്തിന് എത്ര ഗുണകരമാകും എന്ന് പറയേണ്ടതില്ലല്ലോ. മറ്റ് അനാരോഗ്യകരമായ പാനീയങ്ങളും ഭക്ഷണങ്ങളുമെല്ലാം നിയന്ത്രിച്ച് ഇവയെല്ലാം കഴിക്കുന്നതിലൂടെ കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ചര്‍മ്മത്തില്‍ മാറ്റം കാണാം.
യോഗര്‍ട്ട് പ്രധാനമായും നമ്മുടെ വയറിന്റെ ആരോഗ്യമാണ് മെച്ചപ്പെടുത്തുക. വയറിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് ചര്‍മ്മത്തെയും വലിയ രീതിയില്‍ സ്വാധീനിക്കും. യോഗര്‍ട്ടിനൊപ്പം ബെറികളാണ് ഈ സ്മൂത്തിയില്‍ ചേര്‍ക്കുന്നത്. സീസണലായി കിട്ടുന്ന ബെറികളെല്ലാം ചേര്‍ക്കാം. തേനും ചര്‍മ്മത്തിന് വളരെ നല്ലതാണ്. മുഖക്കുരു, ചെറിയ പാടുകള്‍ വീഴുന്നത്, അണുബാധ എല്ലാം ചെറുക്കുന്നതിന് തേൻ സഹായിക്കുന്നു. ഇവ മൂന്നും കൂടി ചേര്‍ത്തുള്ള സ്മൂത്തിയും സ്കിൻ തിളങ്ങാൻ പതിവായി കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക