എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം. മേടം മുതൽ മീനം രാശി വരെയുള്ളവരുടെ ഇന്നത്തെ ഫലം.
മേടം: അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങൾ നടത്തിയെടുക്കുന്നതിലെ തടസ്സം മാറിക്കിട്ടും.കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതിയുണ്ടാകും.
ഇടവം: പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.
മിഥുനം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും.
കർക്കടകം: ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മുഴുവൻ മറികടക്കാൻ കഴിയും. ഔദ്യോഗിക രംഗത്ത് ഉയർന്ന പദവികൾ ലഭിക്കും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.
ചിങ്ങം: ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. രോഗാരിഷ്ടങ്ങൾ വരാതിരിക്കാൻ പ്രത്യേക ജാഗ്രതയും വേണം. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ അനുഭവപ്പെടും.
കന്നി: ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
തുലാം: പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. വരുമാനത്തിൽ വർധനയുണ്ടാകും.
വൃശ്ചികം:ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ജോലികാര്യങ്ങളിൽ ശ്രദ്ധ കുറയാതെ നോക്കണം. ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ ചെയ്തു തീർക്കാൻ കഴിയും.
ധനു: കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.
മകരം: കാര്യങ്ങൾ അനുകൂലമാകും. ജോലിരംഗത്തു ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും. പുതിയ വരുമാനസാധ്യത കണ്ടെത്താൻ കഴിയും. കുടുംബത്തിൽ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിയും.
കുംഭം: ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ചെലവു നിയന്ത്രിക്കണം. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
മീനം: എല്ലാ പ്രവർത്തനങ്ങളിലും ദൈവാനുഗ്രഹം കൂടെയുണ്ടാകും. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും. വിനോദയാത്ര സാധ്യമാകും. ജോലിരംഗത്ത് ഉയർച്ചയുടെ സൂചനകൾ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക