ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടെന്ന് തീരുമാനം. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്ന് രാവിലെ പത്തിന് ഡാമിന്റെ ഷട്ടര്‍ തുറക്കണമെന്നായിരുന്നു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
തമിഴ്നാട് തേനിയിലടക്കം നിലവില്‍ മഴ കുറഞ്ഞു നില്‍ക്കുകയാണ്. സെക്കന്റില്‍ 250 ഘനയടി വെള്ളം വീതം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. സെക്കന്റില്‍ 2300 ഘനയടി വെള്ളമാണ് നിലവില്‍ ഡാമിലേക്ക് എത്തുന്നത്. തിങ്കളാഴ്ച സെക്കന്റില്‍ 15500 ഘനയടി വെള്ളമാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക