തിരുവനന്തപുരം: സഞ്ചാരികൾക്കായി തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വർക്കലയിൽ നിര്‍മ്മാണം പൂർത്തിയായി.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിനുള്ളത്.
പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലുമായി കാഴ്ചകൾ കാണാനുള്ള പ്ലാറ്റ് ഫോമുകളും ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉണ്ടാകും. പകൽ 11 മണി മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം.
വർക്കല തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് സജ്ജമാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക