ഭക്ഷണത്തിന്റെ കാര്യത്തിൽ മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തേങ്ങ. ഒരു കറി വയ്ക്കണമെങ്കിൽ തേങ്ങയില്ലാതെ മലയാളിക്ക് പറ്റില്ല. എന്നാൽ അല്പം പഴകിയ മുള പൊട്ടിയ തേങ്ങ പൊളിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ് പൊങ്ങ്.
ആദ്യ കാലങ്ങളിൽ തേങ്ങ പൊളിക്കുമ്പോൾ അതിനകത്ത് പൊങ്ങ് ഉണ്ടോ എന്ന് നോക്കിയിരുന്ന കാലം ഉണ്ടായിരിക്കാം ചിലർക്കെങ്കിലും. പുതുതലമുറയ്ക്ക് പൊങ്ങ് എന്താണെന്ന് അറിയാൻ വഴിയില്ല.
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഇവൻ വളരെ മുൻപന്തിയിലാണ്. ഇനി ഇവനെ കണ്ടാൽ വലിച്ചെറിയാതെ കഴിച്ചോളൂ. എന്തൊക്കെയാണ് പൊങ്ങിന്റെ ആരോഗ്യഗുണങ്ങൾ എന്ന് നോക്കാം.
പൊങ്ങ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ഹൃദ്രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതിന് സഹായിക്കും. വിറ്റാമിൻ ബി1, ബി 3, ബി 5, ബി 6, മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവയാൽ സമ്പന്നമായ ഒന്നാണ് പൊങ്ങ്.
വൃക്കരോഗം, മൂത്രത്തിൽ പഴുപ്പ് എന്നിവയെ ചെറുക്കുന്നതിനും ശരീരത്തിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനും പൊങ്ങ് അത്യുത്തമമാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൊങ്ങ് ആന്റി ബാക്ടീരിയൽ ആയും ആന്റി ഫംഗസ് ആയും ഒരേസമയം പ്രവർത്തിക്കുന്നു.
രക്തത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് ചീത്ത കൊളസ്ട്രോൾ പുറന്തള്ളാൻ സഹായിക്കുന്ന പൊങ്ങ് ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലുകളും മറ്റ് അസ്വസ്ഥതകൾ എന്നിവ തടയുന്നതിനും ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക