ചര്‍മ്മത്തിന്റെ ആരോഗ്യം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. മുഖക്കുരു, കരുവാളിപ്പ്, ചുളിവുകള്‍, പാടുകള്‍ തുടങ്ങി പല വിധം പ്രശ്നങ്ങളാണ് ചര്‍മ്മത്തെ ബാധിക്കുന്നത്. ചര്‍മ്മത്തെ സംരക്ഷിക്കാനായി ആരോഗ്യകരമായ ഭക്ഷണക്രം പ്രധാനമാണ്. അതോടൊപ്പം വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളുണ്ട്. അത്തരമൊരു കിടിലന്‍ ഫേസ് പാക്കിനെ കുറിച്ചാണിനി പറയുന്നത്.
ഈ പാക്ക് തയ്യാറാക്കാനായി ആദ്യം ഒരു ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ഇട്ടുവയ്ക്കുക. 15- 20 മിനിറ്റിന് ശേഷം ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒന്നോ രണ്ടോ സ്പൂൺ വെള്ളിച്ചെണ്ണയോ ഒലീവ് ഓയിലോ കൂടി ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടു തവണ വരെ ചെയ്യുന്നത് ചര്‍മ്മത്തില്‍ മാറ്റം ഉണ്ടാക്കാന്‍ സഹായിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക