പ്രമേഹം എന്ന ജീവിതശൈലീ രോഗം ഭക്ഷണത്തിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. ഒരേസമയം വെജിറ്റേറിയൻസിനും- നോണ്‍ വെജിറ്റേറിയൻസിനും ഇഷ്ടപ്പെടാറുള്ളൊരു വിഭവമാണ് പനീര്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ പലരും ഇത് പേടിച്ചിട്ട് കഴിക്കാൻ മടിക്കാറുണ്ട്.
പക്ഷേ സത്യത്തില്‍ പ്രമേഹമുള്ളവര്‍ക്ക് പനീര്‍ കഴിക്കാം. പ്രോട്ടീന്റെ മികച്ചൊരു സ്രോതസായ പനീറിന് പല ആരോഗ്യഗുണങ്ങളും ഉണ്ട്. വൈറ്റമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, കാത്സ്യം, ധാതുക്കള്‍ എന്നിങ്ങനെ പല അവശ്യഘടകങ്ങളുടെയും ഉറവിടം ആണ് പനീര്‍.
കാര്‍ബോഹൈഡ്രേറ്റിന്റെ കാര്യത്തില്‍ അത്രമാത്രം പേടിക്കാനില്ല എന്നതുകൊണ്ടാണ് ഇത് പ്രമേഹമുള്ളവര്‍ക്ക് കഴിക്കാൻ അനുയോജ്യമാകുന്നത്.
ആവശ്യത്തിന് കാര്‍ബും അതോടൊപ്പം തന്നെ മറ്റ് അവശ്യ പോഷകങ്ങളും ഉറപ്പിക്കാൻ പ്രമേഹമുള്ളവര്‍ പനീര്‍ കഴിക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ നിര്‍ദേശിക്കുന്നത്.
എന്നാല്‍ അളവ് നിര്‍ബന്ധമായും ശ്രദ്ധിക്കണം. അമിതമായ രീതിയില്‍ കഴിച്ചാല്‍ തീര്‍ച്ചയായും അത് ഗുണത്തിന് പകരം ദോഷം ചെയ്യാം. അല്ലാത്തപക്ഷം പ്രമേഹമുള്ളവര്‍ക്ക് വളരെയധികം സഹായം ചെയ്യുന്നൊരു വിഭവം തന്നെയായിരിക്കും പനീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക