അന്തരിച്ച ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വെൽവെറ്റ് വസ്ത്രം ലേലത്തിൽ പോയത് ഒമ്പതുകോടി രൂപയ്ക്ക്. ജൂലിയൻസ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്.
മുഴുനീളത്തിലുള്ള പാവാടയും ബോയും ഒക്കെ അടങ്ങിയ ഈവനിംഗ് ഡ്രസ്സാണ് ലേലത്തിൽ വച്ചിരുന്നത്. ഡയാനയുടെ വസ്ത്രങ്ങളിൽ ഏറ്റവും കൂടുതൽ വില കിട്ടിയ വസ്ത്രമാണ് ഇത് എന്ന പ്രത്യേകതയും ഈ ലേലത്തിനുണ്ട്. വസ്ത്രത്തിന്റെ യഥാർത്ഥ തുക 100,000 ഡോളർ ആണെന്നാണ് കണക്കാക്കുന്നത്.
ചാൾസിനൊപ്പം ഫ്ലോറൻസിലെ റോയൽ ടൂറിനിടയിലും പിന്നീട് 1986 -ൽ വാൻകൂവർ സിംഫണി ഓർക്കസ്ട്രയിലും ധരിച്ച വസ്ത്രമാണിത്. മൊറോക്കൻ-ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ജാക്വസ് അസഗുരിയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
ഡയാനയുടെ നൃത്തത്തോടുള്ള ഇഷ്ടത്തിന്റെയും ഇംഗ്ലീഷ് നാഷണൽ ബാലെയുടെ രക്ഷാധികാരിയായതിന്റെയും പ്രതീകമായി ഈ വസ്ത്രം കണക്കാക്കാമെന്ന് ലേലക്കാർ പറയുന്നു.
ഈ ഡിസംബറിൽ നടന്ന ഹോളിവുഡ് ലെജൻഡ്സ് ഇവന്റിൽ ജൂലിയൻസ് ഓക്ഷൻസ് എന്ന ലേല കമ്പനിയാണ് ഡയാനയുടെ മനോഹരമായ വസ്ത്രങ്ങൾ വിൽക്കുന്നതായി പ്രഖ്യാപിച്ചത്.
നേരത്തെ ഡയാന രാജകുമാരിയുടെ പര്‍പ്പിള്‍ ഗൗണ്‍ 4.9 കോടി രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു. അന്ന് പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയായിരുന്നു ആ ഗൗണിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക