വിനോദസഞ്ചാരയാത്രകളുടെ പ്രധാന ഡെസ്റ്റിനേഷനാണ് മൈസൂർ. വർഷംതോറും നടക്കുന്ന മൈസൂർ പാലസ് ഫ്ലവർഷോ ഡിസംബർ 22 മുതൽ 31 വരെ നടക്കും.
ഇത്തവണ 35 ഇനങ്ങളിലായി 25,000 പൂച്ചെടികൾ പ്രദർശനത്തിലുണ്ടാവും. വിവിധ തരം റോസാപ്പൂക്കൾ, ഓർക്കിഡ്, ആന്തൂറിയം, ജർബറ, ചെണ്ടുമല്ലി തുടങ്ങി സ്വദേശ-വിദേശ ഇനങ്ങൾ കണ്ണിന് വിരുന്നായി അലങ്കരിക്കും.
മൈസൂരു ടി. നരസിപുർ സോമനാഥ പുരയിലെ ചന്നകേശവ ക്ഷേത്രത്തിന്റെ 50 അടി വീതിയും 28 അടി നീളവും 28 അടി ഉയരവുമുള്ള മാതൃക പൂക്കളാൽ തീർക്കും. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് സന്ദർശക സമയം. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക