പുകവലി, മദ്യപാന ശീലങ്ങള്‍ പുരുഷനിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുളള അടിസ്ഥാന കാരണങ്ങളില്‍ പെടുന്നു. ഇത്തരം ശീലങ്ങള്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും പുരുഷ വന്ധ്യതാ പ്രശ്നങ്ങള്‍ക്കുമുള്ള മുഖ്യ കാരണങ്ങളാണ്. ഇവ ഉപേക്ഷിയ്ക്കാം. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഇതാണ് നല്ലത്.
അനാരോഗ്യകരമായ ഭക്ഷണങ്ങളാണ് പലപ്പോഴും അമിത വണ്ണത്തിലേയ്ക്കും പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും വഴിയൊരുക്കുന്നത്. ഈ പ്രശ്നം പരിഹരിച്ചാല്‍ തന്നെ കാര്യമായ പരിഹാരമുണ്ടാകും. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക. പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന, സിങ്ക് പോലുള്ള പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. നട്സ്, സീഡുകള്‍, തണ്ണിമത്തന്, മുരിങ്ങാക്കായ, വെണ്ടയ്ക്ക എന്നിവയെല്ലാം ഉദ്ധാരണക്കുറവിനുള്ള നല്ല പരിഹാരങ്ങളാണ്.
വ്യായാമം ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് വലിയ രീതിയില്‍ പരിഹാരമാകും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍ ഇത് സഹായിക്കും. അമിതമായ ശരീരഭാഗം, അമിത വണ്ണം പലപ്പോഴും ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് പ്രധാനപ്പെട്ട കാരണമാണ്.
പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണക്കുറവ്. ഇത് പുരുഷന് ശാരീരികമായി മാത്രമല്ല, മാനസിക പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. പുരുഷന്റെ ആത്മവിശ്വാസത്തെ ബാധിയ്ക്കുന്ന, കിടപ്പറയില്‍ കുറ്റബോധത്തിനും താല്പര്യക്കുറവിനും പങ്കാളിയില്‍ നിന്നുളള അകല്ച്ചയ്ക്കുമെല്ലാം വഴിയൊരുക്കുന്ന ഒന്ന്. ഉദ്ധാരണക്കുറവിന് പ്രായമടക്കമുളള പല കാരണങ്ങളുമുണ്ട്. പ്രായമേറുമ്പോഴുണ്ടാകുന്ന സ്വാഭാവിക മാറ്റമാണ് ഇത്. ഇതിനാല്‍ തന്നെ പ്രായക്കൂടുതല്‍ ഉദ്ധാരണ പ്രശ്നങ്ങളുണ്ടാക്കുന്നുവെങ്കില്‍ ഇതില്‍ മുകളില്‍ പറഞ്ഞ മാനസിക പ്രശ്നങ്ങളുടെ കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക