ഇന്ന് മിക്കവരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തൈറോയ്ഡ്. പ്രത്യേകിച്ച് സ്ത്രീകള്‍. തൈറോയ്ഡ് ഹോര്‍മോണിലെ ഏറ്റക്കുറച്ചിലുകളാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഈ ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലുമെല്ലാം പ്രശ്നമാണ്. രണ്ട് തരം തൈറോയ്ഡാണുള്ളത്. കൂടുതലായി കണ്ടു വരുന്നത് ഹൈപ്പോ തൈറോയ്ഡാണ്. തൈറോയ്ഡ് രോഗത്തിന് പാരമ്പര്യം, ജീവിതശൈലികള്‍, ഭക്ഷണ ശീലം, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങളുമുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങള്‍ തൈറോയ്ഡ് വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ തൈറോയ്ഡിന് ഗുണകരമാണ്.
അത്തരത്തില്‍ തൈറോയ്ഡ് രോഗികള്‍ നിര്‍ബന്ധമായും കഴിച്ചിരിയ്ക്കേണ്ട ഒന്നാണ് ബ്രസില്‍ നട്സ് എന്നത്. പ്രോട്ടീനുകള്‍, നാരുകള്‍, സെലേനിയം, കോപ്പര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, തയാമിന്‍, വൈറ്റമിന്‍ ഇ തുടങ്ങിയ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. തൈറോയ്ഡ് രോഗികള്‍ക്ക് അത്യാവശ്യമുളള സെലേനിയം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ അത്യാവശ്യമാണ് സെലേനിയം. തൈറോയ്ഡ് ടിഷ്യുവിലാണ് കൂടുതല്‍ സെലേനിയമുള്ളത്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍, ടി3 ഉല്പാദനത്തിന് അത്യാവശ്യമാണ്. സെലേനിയം കുറവ് ഹൈപ്പോ തൈറോയ്ഡിസം, തൈറോഡൈറ്റിസ്, തൈറോയ്ഡ് ഗ്രന്ഥി വലുതാകുക തുടങ്ങിയ പല അവസ്ഥകളിലേയ്ക്കും വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക