കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ഡോക്യുമെന്ററി നാളെ റിലീസ് ചെയ്യും. ‘കറി ആൻഡ് സയനൈഡ്- ദി ജോളി ജോസഫ് കേസ് ഔട്ട്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രയിലർ നെറ്റ്ഫ്ളിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ദേശീയ അവാർഡ് ജേതാവായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ജോളിയുടെ സുഹൃത്തുക്കളും അയൽക്കാരും ബന്ധുക്കളുമൊക്കെ ട്രെയിലറിൽ വന്നുപോകുന്നുണ്ട്. അഭിഭാഷകനായ ബി.എ ആളൂരിനെയും ട്രെയിലറിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക