പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി നായകനായെത്തി ‘ടോബി’ ഡിസംബർ 22 മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും.
മലയാളികൂടിയായ ബേസിൽ എ എൽ ചാലക്കൽ ആണ് ചിത്രത്തിന്റെ സംവിധാനം. മലയാളി സംഗീത സംവിധായകന് മിഥുന് മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
ഗരുഡ ഗമന വൃഷഭ വാഹന, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്റെ ശ്രദ്ധേയ വര്‍ക്ക് ആണ് ഈ ചിത്രത്തിലേത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊര്‍നാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ലൈറ്റർ ബുദ്ധ ഫിലിംസ്, അഗസ്ത്യ ഫിലിംസ്, കോഫി ഗാംഗ് എന്നീ ബാനറുകളില്‍ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക