വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പിന്റെ വിലക്ക്. വനഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാട്ടിയാണ് കരാറുകാരന്റെ പേരില്‍ വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.
ടൂറിസം വകുപ്പ് അനുവദിച്ച 3.20 കോടി രൂപ ചെലവഴിച്ച് ബൊട്ടാണിക്കല്‍ ഗാര്ഡന്, സിപ് ലൈന്‍, ബോട്ടിങ് നടത്തുന്നതിനുള്ള ചെക്ക് ഡാം എന്നിവയാണ് നിര്‍മിക്കുന്നത്.
ചെക്ക് ഡാം നിര്‍മിക്കുന്ന സ്ഥലത്ത് എത്തിയ എരുമേലി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പണികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ജോലികള്‍ തടയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക