ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് നെഞ്ചെരിച്ചില്‍. ചിലര്‍ക്ക് എന്തു കഴിച്ചാലും നെഞ്ചെരിച്ചിലുണ്ടാകുറുണ്ട്. അന്നനാളത്തില്‍ ആസിഡ് രൂപപ്പെട്ട് ഇത് ഭക്ഷണ കണികകളുമായി ചേര്‍ന്ന് വ്രണങ്ങളുണ്ടാകുന്ന അവസ്ഥയാണ് നെഞ്ചെരിച്ചില്‍. നെഞ്ചെരിച്ചില്‍ അകറ്റാന്‍ വീട്ടില്‍തന്നെ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.
ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ദഹനവ്യവസ്ഥയെ സഹായിക്കും. ഇഞ്ചി ചായ കുടിക്കുകയോ പച്ച ഇഞ്ചിയായി കഴിക്കുകതന്നെയോ ചെയ്യാം. ആസിഡ് റിഫ്്ളക്സ് കാരണമുള്ള അസ്വസ്ഥത അകറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. ആഹാരത്തിനു മുന്‍പ് ചെറിയ അളവില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കാം. ദഹനപ്രക്രിയയെ സഹായിക്കാന്‍ ചാമോമൈല്‍ ചായ സഹായിക്കും. രാത്രി കിടക്കുന്നതിനു മുന്‍പ് ഈ ചായ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ സഹായിക്കും.
ചെറിയ തോതില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ സഹായിക്കും. എല്ലാവര്ക്കും ഇത് അനുയോജ്യമല്ലാത്തതിനാല്‍ വിദഗ്ധ ഉപദേശം സ്വീകരിച്ചശേഷം മാത്രം ഉപയോഗിക്കുക. പെരുംജീരകം പച്ചയ്ക്കു കഴിക്കുകയോ പെരുംജീരകമിട്ട ചായ കുടിക്കുകയോ ചെയ്യുന്നത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ ഉത്തമമാണ്.
ഇത് വയറിലെ അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. പ്രകൃതിദത്ത അന്റാസിഡുകള്‍ അടങ്ങിയ വാഴപ്പഴം നെഞ്ചെരിച്ചില്‍ അകറ്റാന്‍ ഉത്തമമാണ്. നെഞ്ചെരിച്ചില്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയ പപ്പായ ദഹനവ്യവസ്ഥയെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക