പയറുവര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് വെള്ളക്കടല. മഗ്നീഷ്യം, ഫോളേറ്റ്, അയേണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ വെള്ളക്കടല എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
സാധാരണ നമ്മള് കറി വയ്ക്കാനും മറ്റും ആണ് വെള്ളക്കടല ഉപയോഗിക്കുന്നത്. എണ്ണ ഉപയോഗിക്കാതെ വെള്ളക്കടല കൊണ്ട് സാലഡ്, സൂപ്പ് പോലെയുള്ളവ തയ്യാറാക്കി കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ നല്ലത്.
വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. വെള്ളക്കടല കഴിക്കുന്നതു വഴി അസ്ഥികള്‍ക്ക് ബലം ലഭിക്കുന്നു. അസ്ഥികള്‍ക്ക് ആരോഗ്യം നല്കുന്ന കാത്സ്യവും, വിറ്റാമിന്‍ കെ യും വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.
ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ കൊളസ്ട്രോളിനെ നിയന്ത്രണവിധേയമായി നിർത്തുന്നു.
വെള്ളക്കടലയുടെ ഉപഭോഗം മോശം കൊളസ്ട്രോൾ അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കുറയ്ക്കുന്നു.
വെള്ളക്കടലയിൽ അടങ്ങിയിട്ടുള്ള ഫൈബർ അഥവാ നാരുകൾ കുടലിന്റെ നല്ല ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജ്ജനം കൂടുതൽ സ്ഥിരമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വെള്ളക്കടല കഴിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.
കാരണം, അതിൽ കോളിൻ അടങ്ങിയിട്ടുണ്ട്, ഇത് ഓർമ്മശക്തി, മാനസികാവസ്ഥ, പേശികൾ, മറ്റ് മസ്തിഷ്ക, നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഗുണം ചെയ്യുന്ന രാസവസ്തുക്കൾ നിർമ്മിക്കാൻ ശരീരത്തെ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക