ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക. ദിവസവും പേരയ്ക്ക കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.
പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ശരീരത്തിലെ ചീത്ത ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള കഴിവ് പേരയ്ക്കയ്ക്കുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
പേരയ്ക്കയ്ക്ക് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് ന്യൂട്രീഷൻ ആൻഡ് ക്യാൻസർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പേരയ്ക്ക വിശപ്പ് കുറയ്ക്കുക മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മറ്റ് പഴങ്ങളായ ആപ്പിൾ, ഓറഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പേരയ്ക്കയിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക