കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കാന്‍ കഴിയും.
കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നതിലൂടെ കണ്ണുകൾക്ക് താഴെയുള്ള അതിലോലമായ ചർമ്മത്തെ സംരക്ഷിക്കാൻ തക്കാളി സഹായിക്കുന്നു.
വെള്ളരിക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. കുക്കുമ്പർ കഴിക്കുന്നത് കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പപ്പായ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളെ അകറ്റാനും ഇവ സഹായിക്കുന്നു.
ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ കെ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാലൈൻ എന്ന ആന്റി ഓക്സിഡന്റ് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക