പ്രൈം മെമ്പര്‍ഷിപ്പ് നിരക്ക് വെട്ടിക്കുറച്ച് ആമസോണ്‍. 999 രൂപയില്‍ നിന്ന് 799 രൂപയായാണ് നിരക്ക് കുറച്ചിരിക്കുന്നത്. എന്നാല്‍ മറ്റു സബ്സ്ക്രിപ്ഷന് പ്ലാനുകളില്‍ മാറ്റം വരുത്തിയിട്ടില്ല്. ഒരു മാസത്തെ സബ്സ്ക്രിപ്ഷന് 299 രൂപയും മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷന് 599 രൂപയും ഒരു വര്‍ഷത്തെ സബ്സ്ക്രിപ്ഷന് 1,499 രൂപയും മാറ്റമില്ലാതെ തന്നെ തുടരും.
പ്രൈം ലൈറ്റ് അംഗത്വത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആമസോണില്‍ നിന്നുള്ള പെട്ടെന്നുള്ള സൗജന്യ ഡെലിവറി ആമസോണ്‍ പ്രൈം ലൈറ്റ് അംഗത്വത്തിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ സൗജന്യ ഡെലിവറിക്ക് മിനിമം ഓര്‍ഡര്‍ എന്ന നിബന്ധനയും ബാധകമല്ല.
സാധാരണ പ്രൈം ഉപയോക്താക്കളെപ്പോലെ, ആമസോണ്‍ പ്രൈം ലൈറ്റ് ഉപഭോക്താക്കള്‍ക്കും നോ-റഷ് ഡെലിവറി തിരഞ്ഞെടുക്കുകയാണെങ്കില്‍ 25 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പ്രൈം മ്യൂസിക് ഇപ്പോഴും ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രൈം ലൈറ്റ് ഉപഭോക്താക്കള്‍ക്ക് ആമസോണിന്റെ ലൈറ്റ്നിംഗ് ഡീലുകളിലേക്കും പ്രൈം ഉപഭോക്താക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന ഡീലുകളിലേക്കും നേരത്തേ പ്രവേശനവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക