അത്യാധുനിക സൗകര്യങ്ങളോടെ സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് വൻ ജനപ്രീതിയാണ് രാജ്യത്ത് ലഭിച്ചത്. ഈ ജനപ്രീതിയെ വ്യാവസായികമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് സൂറത്തിലുള്ള ഒരു റെസ്റ്റോറന്റ്.
വന്ദേഭാരത് ട്രെയിനിന്റെ അതേ രൂപത്തിലും ഭാവത്തിലുമാണ് ഈ റസ്റ്റോറന്റ് സജ്ജീകരിച്ചിരിക്കുന്നത്. ഫോട്ടോയിലെല്ലാം കണ്ടാല്‍ വന്ദേഭാരത് ആണെന്നേ തോന്നൂ. അതേ നിറങ്ങള്‍, ഡിസൈൻ. വന്ദേഭാരത് എക്സ്പ്രസ് എന്ന് എഴുതിയിട്ടുമുണ്ട്. ഈ റെസ്റ്റോറന്റിന്റെ ഒരു വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ആകർഷകമായ ഇന്റീരിയറുകളാണ് ‘വന്ദേഭാരത് റസ്റ്റോറന്റിന്റെ’ പ്രത്യേകത. വിഭവങ്ങളാണെങ്കില്‍ അതിലും സമൃദ്ധമാണ്. വൈവിധ്യമാര്‍ന്നതും എന്നാല്‍ തനതായതുമായ ഒട്ടേറെ വിഭവങ്ങളും വന്ദേഭാരത് റെസ്റ്റോറന്റിന്റെ പ്രത്യേകതയാണ്.
ദക്ഷിണേന്ത്യൻ, പഞ്ചാബി പാചകരീതികളാണ് അധികവും. ഇവിടെയെത്തുന്നവർക്ക് അൺലിമിറ്റഡ് കൂൾഡ്രിങ്ക്സും ലഭ്യമാണ്. ഉച്ചഭക്ഷണത്തിന് 269 രൂപയും അത്താഴത്തിന് 289 രൂപയുമാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക